ദുബായ്: യുഎഇയില്‍ ദൈനംദിന കോവിഡ് കേസുകളില്‍ വർദ്ധനവ്. ഇന്ന് 337670 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 200 പേർക്ക് രോഗം സ്ഥിരീകരിച്ചു. 119 പേരാണ് രോഗമുക്തരായത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.
രാജ്യത്ത് ഇതുവരെ 743352 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 738260 പേർ രോഗമുക്തി നേടി. 2151 പേർ മരിച്ചു