സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി രണ്ട് ഞായറാഴ്ച വരെയായിരിക്കും അവധി. പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്.

അതേസമയം സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.