കോഴിക്കോട്: തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീവച്ച യുവാവും മരിച്ചു. പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. നന്ദകുമാറിന്റെ ആക്രമണത്തില്‍ തിക്കോടി കാട്ടുവയല്‍ കൃഷ്ണപ്രിയ (23) കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം.
തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. ഓഫീസിന് പുറത്ത് സംസാരിച്ചുകൊണ്ടിരിക്കെ കയ്യില്‍ കരുതിയ കുപ്പിയില്‍ നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിച്ചശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് നന്ദകുമാര്‍ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രിയ സംഭവ ദിവസം തന്നെ മരിച്ചു.