മാജിദ് അല്‍ ഫുത്തൈമിന് ആദരാഞ്ജലികള്‍ അ‍ർപ്പിച്ച് പ്രമുഖർ

മാജിദ് അല്‍ ഫുത്തൈമിന്  ആദരാഞ്ജലികള്‍ അ‍ർപ്പിച്ച് പ്രമുഖർ

ദുബായ്: പ്രമുഖ യുഎഇ വ്യവസായിയും ശതകോടീശ്വരനുമായ മാജിദ് അല്‍ ഫുത്തൈമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. ദുബായുടെ ഏറ്റവും പ്രമുഖനായ വ്യവസായിയായിരുന്നു മാജിദ് അല്‍ ഫുത്തൈമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അനുസ്മരിച്ചു.

ജീവിതം രാജ്യത്തിനും സമൂഹത്തിനുമായി മാറ്റിവച്ച അറബ് ജനതയുടെ നെടും തൂണാണ് നഷ്ടമായതെന്നായിരുന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ട്വീറ്റ്. ഭാവിതലമുറ അദ്ദേഹത്തെ ഓർക്കുക അദ്ദേഹം ബാക്കിവച്ചുപോയ സാമ്പത്തിക സാമൂഹിക നേട്ടങ്ങളിലൂടെയായിരിക്കുമെന്നായിരുന്നു ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂമിന്റെ പ്രതികരണം.

റീടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ ഉടമസ്ഥതയുളള മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ തലവനായിരുന്നു അദ്ദേഹം. ദുബായിലെ മാൾ ഓഫ്​ എമിറേറ്റ്​സ്​, ഗൾഫിലെ കാരിഫോർ റീ​​ടെയ്ൽ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്​.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.