അബുദബി: അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 10 ലക്ഷം ദിർഹം സ്വന്തമാക്കി മലയാളി യുവാവ്. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്.
ഒമ്പത് സുഹൃത്തുക്കളോടൊപ്പമാണ് റഫീഖ് ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടും. ഈ മാസം മുതലാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചത്. 135561 എന്ന നമ്പറാണ് റഫീഖിന് ഭാഗ്യം സമ്മാനിച്ചത്.