കുറുക്കന്‍മൂലയെ ഭീതിയിലാക്കിയ കടുവയെ ഒടുവില്‍ കണ്ടെത്തി; ഉടന്‍ പിടിക്കുമെന്ന് വനം വകുപ്പ്

കുറുക്കന്‍മൂലയെ ഭീതിയിലാക്കിയ കടുവയെ ഒടുവില്‍ കണ്ടെത്തി; ഉടന്‍ പിടിക്കുമെന്ന് വനം വകുപ്പ്

വയനാട്: കുറുക്കന്‍മൂലയിലെ നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. കടുവ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്‌ഒ എ ഷജ്ന അറിയിച്ചു. കടുവയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്‌ഒ പറഞ്ഞു.

വൈകാതെ കടുവയ്ക്ക് മയക്കുവെടി വയ്ക്കാനാകുമെന്നാണ് വനം വകുപ്പ് പറയുന്നത്. വിദഗ്ധ സംഘം അവസരത്തിനായി കാത്തിരിക്കുകയാണ്. കുറുക്കന്മൂലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കില്‍പ്പെട്ടതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കന്‍മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു. കടുവയെ പിടിക്കാന്‍ പറ്റാതായതോടെ നാട്ടുകാര്‍ വനം വകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.