ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളുടെ ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി നടത്തിയത്. ഭീഷണിയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. സംഭവത്തിന് പിന്നാലെ ഡല്‍ഹി പൊലീസും സിആര്‍പിഎഫും ഉന്നത തല യോഗം ചേര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കി.ഭീഷണിയുടെ കാരണം വ്യക്തമല്ല. കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തി എന്നാണ് റിപ്പോർട്ടുകൾ.