ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അക്രമികള്‍ എത്തിയതെന്ന് സംശയിക്കുന്ന ആംബുലന്‍സ് വെള്ളക്കിണറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സെന്നും പൊലീസ് പറഞ്ഞു.
ഇത് എസ്ഡിപിഐയുടെ ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ആംബുലന്‍സാണെന്ന് പറയപ്പെടുന്നു. ആബുംലന്‍സില്‍ നിന്ന് ചില ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. അക്രമികള്‍ ഈ ആംബുലന്‍സില്‍ തന്നെയാണോ വന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.