ആലപ്പുഴ ഇരട്ട കൊലപാതകം: 50 പേര്‍ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

ആലപ്പുഴ ഇരട്ട കൊലപാതകം: 50 പേര്‍ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

ആലപ്പുഴ: എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര്‍ കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ഐജി വ്യക്തമാക്കി.

ഇനി അക്രമം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നതെന്നും ഹര്‍ഷിത അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘമാണെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനത്തിലെത്തിയ അക്രമി സംഘം ഇടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.