കൊല്ലം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഇന്ന് രാവിലെ രാജേഷിനെ പൊലീസ് പിടികൂടിയത്. ഒട്ടകം രാജേഷിന് പുറമെ പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്തു പേരെയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം രാജേഷിനെ തിരഞ്ഞ് പോയ വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന്‍ മരിച്ചിരുന്നു. അഞ്ച് തെങ്ങ് പണിയില്‍ക്കടവിലായിരുന്നു സംഭവം. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് പോയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.