മണ്ണാര്‍കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി; വനം വകുപ്പ് തിരച്ചില്‍ തുടങ്ങി

 മണ്ണാര്‍കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി; വനം വകുപ്പ് തിരച്ചില്‍ തുടങ്ങി

പാലക്കാട്: മണ്ണാര്‍കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. നാട്ടുകാരുടെ പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടിക്കാനായി പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും വിശദ പരിശോധന നടക്കുന്നതായും ഡി എഫ് ഒ അറിയിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തത്തേങ്ങലത്ത് പുലി ഭീഷണി തുടരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനകം നിരവധി വളര്‍ത്തു മൃഗങ്ങളെ പുല പിടിച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.