ദേശീയ ദിനം ആഘോഷിച്ച് ഖത്തർ

ദേശീയ ദിനം ആഘോഷിച്ച് ഖത്തർ

ദോഹ: രാജ്യത്തിന്‍റെ ഐക്യവും ശക്തിയും പ്രതിഫലിപ്പിച്ച ദേശീയ ദിന പരേഡിന് സാക്ഷ്യം വഹിച്ച് ഖത്തർ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ദോഹ കോർണിഷില്‍ ദേശീയ ദിന പരേഡ് സംഘടിപ്പിച്ചത്. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സൈന്യം 18 വെടിയുതിർത്തപ്പോള്‍ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും മന്ത്രിമാരും സല്യൂട്ട് സ്വീകരിച്ചു.

അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, അമീറിന്‍റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസ്സിം ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനി, കൗൺസിൽ അംഗങ്ങൾ, മന്ത്രിമാർ, ഷെയ്ഖുമാർ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സ്ഥാനപതിമാർ, സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സേനാ മേധാവികൾ, യുഎസ് വ്യോമസേന സെൻട്രൽ കമാൻഡ് ലെഫ.ജനറൽ ഗ്രിഗറി ഗില്ലറ്റ്, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും ദേശീയ ദിന പരേഡ് കാണാനെത്തിയിരുന്നു. ആകാശത്ത് വ്യോമസേനയുടെ പ്രകടനങ്ങളും നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.