ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കുളള പുതുവത്സരദിന അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് ശനിയാഴ്ച അവധിയായിരിക്കുമെന്ന് മാനുഷിക-സ്വദേശി വല്‍ക്കരണമന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജനുവരി മുതല്‍ നാലര ദിവസത്തെ പ്രവൃത്തി ദിവസമെന്ന രീതിയിലേക്ക് മാറുകയാണ് യുഎഇ. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനിയും ഞായറും വാരാന്ത്യ അവധി ദിനമായിരിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.