ആലപ്പുഴയില്‍ വീണ്ടും ആര്‍എസ്‌എസ് ആക്രമണം; എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലെറ്

ആലപ്പുഴയില്‍ വീണ്ടും ആര്‍എസ്‌എസ് ആക്രമണം; എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലെറ്

ആലപ്പുഴ:  ജില്ലയിൽ രാഷ്ട്രീയ ആക്രമണങ്ങൾ പതിവായി മാറുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വധിച്ച ആലപ്പുഴയില്‍ വീണ്ടും ആര്‍എസ്‌എസ് ആക്രമണം. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം.

ജില്ലയില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടേയാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരായ മുജീബ്, അഷ്‌ക്കര്‍ എന്നിവരുടേത് ഉള്‍പ്പടെ മൂന്ന് വീടുകള്‍ക്ക് നേരെയാണ് ആക്രമണം.

സംഭവ സമയം മുജീബിന്റെ വീട്ടില്‍ മാതാവ് മാത്രമാണുണ്ടായിരുന്നത്. മറ്റു രണ്ടുവീടുകളും ആളൊഴിഞ്ഞി കിടിക്കുകയായിരുന്നു. ജനല്‍ ചില്ലുകളും വാതിലുകളുമാണ് കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തത്. അഷ്‌കറിന്റെ വീട്ടിലുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.