കെ റെയില്‍: തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ അല്ലാത്തതു കൊണ്ടാണ് കാര്യങ്ങള്‍ അറിയാതെ പോയതെന്ന് കെ.മുരളീധരന്‍

കെ റെയില്‍: തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ അല്ലാത്തതു കൊണ്ടാണ് കാര്യങ്ങള്‍ അറിയാതെ പോയതെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാതെ പോയതെന്ന് കെ.മുരളീധരന്‍ എം.പി. യു.ഡി.എഫ് വസ്തുതാ പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് കെ റെയിലിനെ എതിര്‍ക്കുന്നതെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പു വച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

കൂടാതെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കെ മുരളീധരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരന്‍ നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.