കെ റെയില്‍: സ്ഥലമേറ്റെടുപ്പിനെതിരെ കൊട്ടിയത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം

കെ റെയില്‍: സ്ഥലമേറ്റെടുപ്പിനെതിരെ കൊട്ടിയത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം

കൊല്ലം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്താണ് സംഭവം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യില്‍ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പൊലീസ് എത്തി ഇടപെട്ട് കുടുംബത്തെ ശാന്തരാക്കി.

ഇതിനിടെ മലപ്പുറം ജില്ലയിലെ കെ റെയില്‍ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധിച്ചു. പരപ്പനങ്ങാടിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഉപരോധം നടന്നത്.

തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെ റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രഹസ്യമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.