ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ മാതൃവേദി പ്രവർത്തനോത്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു.
"സാൽവേ റെജീന" എന്നപേരിൽ സൂംമിൽ സംഘടിപ്പിച്ച പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി നാനൂറോളം കുടുബങ്ങൾ പങ്കെടുത്തു.
അയർലണ്ട് മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തി. അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ ഫാ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇൻ്റർനാഷണല്‍ സീറോ മലബാര്‍ മാതൃവേദിയുടെ ഡയറക്ടർ ഫാ. വിൽസൺ എലുവത്തിങ്ങല്‍ കൂനന്‍, പ്രസിഡണ്ട് ഡോ. കെ. വി. റീത്തമ്മ, SMYM യൂറോപ്പ് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കല്‍,ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു, മാതൃവേദി അഡ്ഹോക് കമ്മിറ്റി പ്രസിഡണ്ട് ഡോ. ഷേർളി ജോർജ്ജ്, വൈസ് പ്രസിഡണ്ട് ലിഷ രാജീവ് എന്നിവർ പങ്കെടുത്തു.
മാതൃവേദിയുടെ ലോഗോ പ്രകാശനവും തദവസരത്തില്‍ നടത്തുക ഉണ്ടായി. പരിശുദ്ധ മാതാവിന്റെയും വി. ജിയാന്നയുടെയും ചിത്രങ്ങൾ ചേർന്നതാണ് ലോഗോ.