യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്നു, കെനിയയിലേക്കുളള വിമാനസ‍ർവ്വീസുകള്‍ നിർത്തിവച്ച് എമിറേറ്റ്സ്

യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്നു, കെനിയയിലേക്കുളള വിമാനസ‍ർവ്വീസുകള്‍ നിർത്തിവച്ച് എമിറേറ്റ്സ്

ദുബായ്: ദുബായില്‍ നിന്നും കെനിയയിലേക്കുളള വിമാനസർവ്വീസുകള്‍ താല്‍ക്കാലികമായി നി‍ർത്തിവച്ചതായി എമിറേറ്റ്സ് എയർലൈന്‍. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും എയർലൈന്‍ വാർത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ദുബായില്‍ നിന്നും നെയ്റോബിയിലേക്കുളള വിമാനസർവ്വീസുകളില്‍ മാറ്റമില്ല. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വിമാനസർവ്വീസുകള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് റീ ബുക്കിംഗ് ചെയ്യാനുളള സൗകര്യം നല്‍കും.


യുഎഇയില്‍ തിങ്കളാഴ്ച 301 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 272115 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. 149 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 744438 പേർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 738785 പേർ രോഗമുക്തി നേടി. 2152 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.