ബൈ ബൈ പാരീസ് ഉടമ്പടി ; അമേരിക്ക

ബൈ ബൈ പാരീസ് ഉടമ്പടി ; അമേരിക്ക

ബെർലിൻ: അമേരിക്ക ഔദ്യോഗികമായി ബുധനാഴ്ച പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി. കാലാവസ്ഥാ വ്യതിയാനഭീഷണി ഒഴിവാക്കാൻ അഞ്ചു വർഷം മുമ്പ് ഉണ്ടാക്കിയ ഒരു ആഗോള ഉടമ്പടിയാണിത്. 2015 ലെ പാരീസ് കരാർ അനുസരിച്ചു ആഗോളതാപനത്തിലെ വളർച്ചാനിരക്കു 2 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കി നിറുത്തുവാൻ 189 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മറ്റു ആറു രാജ്യങ്ങൾ കൂടി ഇതിൽ ചേർന്നിട്ടുണ്ട്. പക്ഷെ കരാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.

രണ്ട് ഡിഗ്രി സെൽഷ്യസിനപ്പുറമുള്ള ഏതൊരു ഉയർച്ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സമുദ്രനിരപ്പ് ഉയർത്താമെന്നും ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ സൃഷ്ടിക്കുമെന്നും വരൾച്ചയും വെള്ളപ്പൊക്കവും തീവ്രമാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് രാജ്യങ്ങൾ സ്വന്തമായി സ്വമേധയാ ലക്ഷ്യമിടണമെന്ന് പാരീസ് കരാർ ആവശ്യപ്പെടുന്നു. രാജ്യങ്ങൾ അവരുടെ ശ്രമങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നതാണ് ഏക നിബന്ധന.

കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ആഗോളതാപനം വർധിപ്പിക്കുന്ന വാതകങ്ങൾ പുറംതള്ളുന്നതിൽ ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത് . അതിനാൽ തന്നെ മലിനീകരണം കുറയ്ക്കുന്നതിനുള്ള അവരുടെ സംഭാവന പ്രധാനമായി കാണപ്പെടുന്നു. അടുത്ത ആഴ്ചകളിൽ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ യൂറോപ്യൻ യൂണിയനുമായി ചേർന്ന് അന്തരീക്ഷത്തിലേക്ക് കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറം തള്ളുന്നത് നിയന്ത്രിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

മലിനീകരണം കുറയ്ക്കുന്നതിനുള്ള ഫെഡറൽ നടപടികൾ ട്രംപ് ഭരണകൂടം ഒഴിവാക്കിയപ്പോൾ, അമേരിക്കയിലെ പല സംസ്ഥാനങ്ങളും നഗരങ്ങളും  അവരുടെ സ്വന്തം ശ്രമങ്ങളുമായി മുന്നോട്ട് പോയി.

അമേരിക്ക പാരീസ് ഉടമ്പടിക്ക് പുറത്തു പോയതിനാൽ , പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ മറ്റു രാജ്യങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും ലക്ഷ്യങ്ങളിൽ എത്താൻ ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.