ആലപ്പുഴയിലെ ഇരട്ട കൊലപാതകം; അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി: സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിലെന്ന് എഡിജിപി

ആലപ്പുഴയിലെ ഇരട്ട കൊലപാതകം; അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി: സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിലെന്ന് എഡിജിപി

കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി എന്ന് എ ഡി ജി പി വിജയ് സാഖറെ. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഉള്‍പെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയില്‍ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി സമൂഹ മാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളില്‍ നടപടി ഉണ്ടാകും. സംഭവങ്ങള്‍ക്ക് പിന്നിലെ ​ഗൂഢാലോചന വിശദമായി അന്വേഷിക്കുമെന്നും എഡിജിപി വ്യക്തമാക്കി.

അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയു. പ്രധാനമായും പ്രതികളെ കണ്ടെത്താനാണ് ശ്രദ്ധ നൽകുന്നതെന്നും സാഖറെ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.