കോവിഡ് 19: യുഎഇയില്‍ 1161 പേർക്ക് കൂടി സ്ഥിരീകരിച്ചു

കോവിഡ് 19: യുഎഇയില്‍ 1161 പേർക്ക് കൂടി സ്ഥിരീകരിച്ചു

യുഎഇയില്‍ 1161 പേ‍ർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 116,083 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരികരിച്ചത്.137310 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 1493 പേർ രോഗമുക്തരായി. 134983 പേർ ഇതോടെ രോഗമുക്തിനേടിയത്. 2 പേർ മരിച്ചതോടെ മരണസംഖ്യ 505 ആയും ഉയർന്നു. 1822 ആണ് ആക്ടീവ് കേസുകള്‍. 13.58 മില്ല്യണ്‍ കോവിഡ് ടെസ്റ്റാണ് ഇതുവരെ നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.