സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെ: വിഡി സതീശന്‍

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെ: വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പൊലെ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാക്കമ്മറ്റികളാണ്. കേരളം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

കൂടാതെ കെ റെയില്‍ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതി സംബന്ധിച്ച് ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും ബോധ്യപ്പെടുത്തി സമരത്തിന് ഇറങ്ങാന്‍ സാധിക്കില്ല. രണ്ടാംഘട്ട സമരം ഉടന്‍ പ്രഖ്യാപിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

കെ റെയിലിനെ ശശി തരൂര്‍ പിന്തുണച്ചിട്ടില്ല. പദ്ധതിയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പഠിച്ച ശേഷം തരൂര്‍ നിലപാട് വ്യക്തമാക്കും. കെ റെയില്‍ വിഷയത്തില്‍ തരൂര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.