മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്കുളള പ്രവേശനം: നിബന്ധനകള്‍ പുതുക്കി

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്കുളള പ്രവേശനം: നിബന്ധനകള്‍ പുതുക്കി

അബുദബി: അബുദബിയില്‍ പ്രവേശിക്കുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി അബുദബി എമർജന്‍സി ആന്‍റ് ക്രൈസിസ് ഡിസാസ്റ്റർ കമ്മിറ്റി. നവംബർ 8 മുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാവുക. അബുദബിയില്‍ പ്രവേശിക്കുന്നതിന് പിസിആർ അല്ലെങ്കില്‍ ഡിപിഐ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് നിർബന്ധം ടെസ്റ്റ് എടുത്ത് 48 മണിക്കൂറിനുളളില്‍ മാത്രമെ പ്രവേശനം അനുവദിക്കൂ.

എമിറേറ്റില്‍ താമസിക്കുകയാണെങ്കില്‍, പ്രവേശിച്ച് കഴി‍ഞ്ഞ് നാലാം ദിനം വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം. വീണ്ടും താമസം എമിറേറ്റിലാണെങ്കില്‍ 8 ആം ദിവസവും ടെസ്റ്റ് നടത്തണം.( നാലാം ദിവസം നടത്തിയ ടെസ്റ്റിന് പുറമേയാണിത്) എമിറേറ്റില്‍ പ്രവേശിക്കുന്ന ദിവസമാണ് ഒന്നാം ദിവസമായി കണക്കാകുക. യുഎഇ സ്വദേശികള്‍ക്കും താമസക്കാർക്കും നിബന്ധനകള്‍ ബാധകമാണ്. പിസിആർ ടെസ്റ്റ് എടുക്കാത്തവർക്ക് പിഴ ഈടാക്കുമെന്നും അധികൃത‍ർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.