ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത്ത്് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ നവാസ് നൈനയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു നവാസിനെ കസ്റ്റഡിയിലെടുത്തത്.
രണ്‍ജീത്ത്് വധവുമായി ബന്ധപ്പെട്ട് പോലീസിന്റെ സൂക്ഷ്മ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് നവാസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ മുല്ലാത്ത് വാര്‍ഡ് എസ്ഡിപിഐ കൗണ്‍സിലര്‍ സലിം മുല്ലാത്തിനെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേര്‍ കൂടി ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ ഉപയോഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി. അതേസമയം അന്യായമായാണ് നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു.