മന്ത്രിസഭാ യോഗം ഇന്ന്; ഒമിക്രോണും ആലപ്പുഴയിലെ സാഹചര്യവും ചര്‍ച്ചയാവും

മന്ത്രിസഭാ യോഗം ഇന്ന്; ഒമിക്രോണും ആലപ്പുഴയിലെ സാഹചര്യവും ചര്‍ച്ചയാവും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. യോഗത്തില്‍ ആലപ്പുഴയിലെ ഇരട്ട കൊലപാതകവും ഒമിക്രോണ്‍ വ്യാപനവും പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള പൊലീസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിക്കും.

ഇന്റലിജന്‍സിനും പൊലീസിനും വീഴ്ചകള്‍ സംഭവിച്ചു എന്ന വിലയിരുത്തലുണ്ടെങ്കിലും അത് മന്ത്രിസഭയില്‍ ഉന്നയിക്കപ്പെടാന്‍ സാധ്യത കുറവാണ്. പൊലീസില്‍ ആര്‍എസ്എസ് ഘടകം ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ചുയരുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.