രാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം

രാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും ​ഗവര്‍ണറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും.

തിരുവനനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പൂജപ്പുരയിലെ പി.എന്‍ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യും. പത്മനാഭ സ്വാമിക്ഷേത്രത്തിലും ദര്‍ശനം നടത്തും.

കഴിഞ്ഞ ദിവസം ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് രാഷ്‌ട്രപതി സന്ദര്‍ശനം നടത്തിയിരുന്നു. സേനയുടെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കുകയും രണ്ടുഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

നാവികസേനയുടെയും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെയും കപ്പല്‍ നിര്‍മാണ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.