കാബൂളിലെ പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; നിരവധി പേര്‍ക്കു പരിക്ക്

കാബൂളിലെ പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; നിരവധി പേര്‍ക്കു പരിക്ക്

കാബൂള്‍:ഒരിടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ വന്‍ ബോംബ് സ്ഫോടനം. തലസ്ഥാനമായ കാബൂളിലെ പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലാണ് സ്ഫോടനം നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ ബോംബ് പൊട്ടിയതാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിരവധി പേര്‍ക്ക് പരിക്കേറ്റതായാണു വിവരം. പലരുടെയും നില ഗുരുതരമാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.മാസങ്ങളായി അടച്ചിട്ടിരുന്ന പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നാലെയാണ് സംഭവം. വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. യാത്രാ രേഖകളും മറ്റും ശരിയാക്കുന്നതിനായി എത്തിയവരാണ് പരിക്കേറ്റവരില്‍ ഏറെയും. പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രധാന ഗേറ്റിന് സമീപത്താണ് സ്ഫോടനം നടന്നത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നത് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ സ്ഫോടനത്തിലൂടെ കൂട്ടക്കൊലയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. സ്ഫോടനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.