സൂറിച്ച്: സ്വിറ്റ്സർലണ്ടിലെ സൂറിച്ച് - എഗ്ഗ് സെന്റ് അന്തോണിയോസ് ദേവാലയത്തിൽ റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാളും സെൻ്റ് തോമസ് ദിനവും ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ജൂലൈ 13ന് സൂറിച്ചിലെ നാല് സീറോ മലബാർ സെന്ററുകളുടെയും ആഭിമുഖ്യത്തിൽ ആയിരുന്നു ആഘോഷങ്ങൾ.
നാല് മണിക്ക് ജപമാലയോടെയാണ് തിരുനാൾ ആഘോഷം ആരംഭിച്ചത്. ദിവ്യബലിക്ക് പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ മുഖ്യകാർമികനായി. ഫാ. മനോജ് ഇല്ലിതടത്തിൽ ഒഎസ്എച്ച് ബൈബിൾ സന്ദേശവും ഒഎസ്എച്ച് സുപ്പീരിയർ ജനറൽ ഫാ. ജോസ് കന്നുവീട്ടിൽ തിരുനാൾ സന്ദേശവും നൽകി. ഫാ. സെബാസ്റ്റിയൻ തയ്യിൽ,ഫാ. ഡെന്നി ജോർജ് എന്നിവർ ദിവ്യബലിയിൽ സഹകാർമ്മികരായി.
പ്രദക്ഷിണവും, പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ നൂറുകണക്കിന് ആളുകൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു. ഷെല്ലി & ആൻസി ആണ്ടൂക്കാലയിൽ, അനീഷ്& നീതു പോൾ വണ്ടങ്കര, ജെയ്‌മി & ആനിയമ്മ പട്ടിമാക്കീൽ, ജോമോൻ & ബിജി പത്തുപറയിൽ എന്നിവരായിരുന്നു ഈവർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. തമിഴ്നാട്ടിലെ രാമനാട് ജില്ലയിലുള്ള തക്കല രൂപതയുടെ ഭാഗമായ വെള്ളനാട് ദേവാലയം നിർമിക്കുന്നതിനായി ഈവർഷത്തെ തിരുനാൾ സ്തോത്രക്കാഴ്ച ഉപയോഗിക്കും.