ആണവ മാലിന്യമുള്ള ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാന്‍ ജപ്പാന്റെ അപകട നീക്കമെന്ന് ചൈന

ആണവ മാലിന്യമുള്ള ജലം പസഫിക് സമുദ്രത്തിലേക്ക്  ഒഴുക്കാന്‍ ജപ്പാന്റെ അപകട നീക്കമെന്ന് ചൈന


ബീജിങ്: ആണവ നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ ജലം ജപ്പാന്‍ കടലിലേക്ക് ഒഴുക്കാന്‍ തീരുമാനിച്ചെന്ന ആരോപണവുമായി ചൈന. പസഫിക്കിലെ പ്രതിരോധ തര്‍ക്കം നിലനില്‍ക്കേയാണ് ജപ്പാനെതിരെ ചൈനയുടെ കുറ്റപ്പെടുത്തല്‍. ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് ജപ്പാന്റേതെന്നും തങ്ങളുടെ പ്രതിഷേധം ലോക നന്‍മയ്ക്കായിട്ടാണെന്നും ബീജിങ് അവകാശപ്പെടുന്നു.

ടോക്കിയോ ഇലട്രിക് പവര്‍ കമ്പനി ജപ്പാന്‍ ആണവോര്‍ജ്ജ മന്ത്രാലയത്തിന് ആണവജലം തുറന്നുവിടാനുള്ള അനുമതിക്കായി അപേക്ഷിച്ചെന്നാണ് ചൈനയുടെ വാദം.സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ദായ്ച്ചി ആണവ നിലയത്തിലെ ജലമാണ് കടലിലേക്ക് ഒഴുക്കാന്‍ പോകുന്നതത്രേ. അപകടകരമല്ലാത്ത വിധം കൃത്യമായ പദ്ധതികളുപയോഗിച്ചാണോ ജലം തുറന്നുവിടുകയെന്നതില്‍ സംശയമുണ്ടെന്നാണ് ചൈന പറയുന്നത്.

ഒരു ലക്ഷം ക്യുബിക് മീറ്റര്‍ ആണവജലമാണ് പുറന്തള്ളേണ്ടത്. 500 ഒളിമ്പിക്സ് കണക്കിലുള്ള നീന്തല്‍ക്കുളത്തില്‍ നിറയ്ക്കാവുന്നത്ര ജലമാണ് കടലിലേക്ക് ഒഴുക്കേണ്ടിവരികയെന്ന ആശങ്കയാണ് ചൈന പുറത്തുവിടുന്നത്. പസഫിക് സമുദ്രത്തിലേക്കാണ് ജപ്പാന്‍ ജലം ഒഴുക്കാനുദ്ദേശിക്കുന്നത്.2011ല്‍ പ്രവര്‍ത്തനം നിലച്ച ആണവ നിലയത്തിലെ ജലം വലിയ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ചൈന പറയുന്നു.

ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ജപ്പാന്‍ ഇത്തരം സാഹചര്യത്തെക്കുറിച്ചുള്ള ആരോപണത്തിന് മറുപടി നല്‍കിയിട്ടില്ല. അനേകം ചെറുദ്വീപുരാജ്യങ്ങളുള്ള പസഫിക്കില്‍ ജപ്പാന്‍ ഇതുവരെ ആണവോര്‍ജ്ജം സംബന്ധിച്ച് അപകടകരമായ രീതിയില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന ചരിത്രമുണ്ട്.

ചൈനയുടെ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് ജപ്പാന്റെ ഇക്കാര്യത്തിലുള്ള ട്രാക്ക് റെക്കോര്‍ഡ്. അതേസമയം, വിഷയത്തിലെ അന്താരാഷ്ട്ര തലത്തിലെ സമീപനമെന്താണെന്നതില്‍ ഇരുരാജ്യങ്ങളും ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.