മയക്കുമരുന്നു പാക്കറ്റുകളും നോട്ടുകളും കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു; കുപ്രസിദ്ധ ലഹരി ഇടപാടുകാരൻ അറസ്റ്റില്‍

മയക്കുമരുന്നു പാക്കറ്റുകളും നോട്ടുകളും കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു; കുപ്രസിദ്ധ ലഹരി ഇടപാടുകാരൻ അറസ്റ്റില്‍

ലണ്ടന്‍: മയക്കുമരുന്നിന്റെ പാക്കറ്റുകളും നോട്ടുകളും കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ച കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ പോലീസ് പിടിയിലായി. ഒരു വര്‍ഷത്തോളം നീണ്ട പോലീസ് അന്വേഷണത്തിനൊടുവിലാണ് ക്രിസ്മസ് ട്രീ കേസിനു തുമ്പായത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലാണ് സംഭവം. മയക്കുമരുന്ന് വ്യാപാരിയായ മാര്‍വിന്‍ പോര്‍സെല്ലിയാണ് അറസ്റ്റിലായത്.

ക്രിസ്മസ് ട്രീ അലങ്കരിച്ച രീതിയാണ് ഇയാളെ കുടുക്കിയത്. വെള്ളി നിറത്തിലുള്ള വര്‍ണക്കടലാസുകള്‍ക്കൊപ്പം 20 പൗണ്ടിന്റെ നോട്ടുകളും വെള്ള പൗഡര്‍ പോലെയുള്ള പൊടിയുടെ പാക്കറ്റുകളും കൊണ്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിയത്. ഇത് വീട്ടിലെ സ്വീകരണ മുറിയില്‍ സ്ഥാപിക്കുകയും ചെയ്തു. പാക്കറ്റില്‍ മയക്കുമരുന്നാണെന്നു പോലീസ് കണ്ടെത്തി. ഇതിന്റെ ധാരാളം ഫോട്ടോകള്‍ കണ്ടാണ് പോലീസ് ഇയാളെ അന്വേഷിച്ചെത്തിയത്.

മാര്‍വിന്‍ ഇംഗ്ലണ്ടിലെ വലിയൊരു മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കി. ചിത്രങ്ങള്‍ കണ്ട് ആദ്യം അമ്പരന്ന് പോയെന്നാണ് പോലീസ് പറയുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്ത് ഇയാള്‍ നടത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ക്രിസ്മസ് ട്രീ അലങ്കരിച്ച് വീടിനുള്ളില്‍ തന്നെയാണ് വച്ചത്. ചിത്രങ്ങള്‍ എടുത്ത ശേഷം ഇയാള്‍ തന്നെ ഇത് എടുത്ത് മാറ്റുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.