ഷാന്‍ വധം; കൊലയാളി സംഘത്തിലെ അഞ്ചുപേര്‍ പൊലീസ് പിടിയില്‍

ഷാന്‍ വധം; കൊലയാളി സംഘത്തിലെ അഞ്ചുപേര്‍ പൊലീസ് പിടിയില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേര്‍ പോലീസ് പിടിയില്‍. അതുല്‍, വിഷ്ണു, ജിഷ്ണു, അഭിമന്യു, സനത് എന്നിവരാണ് പിടിയിലായത്. ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തൃശൂര്‍, ആലുവ സ്വദേശികളാണ് കസ്റ്റഡിയിലായത്. കൊലയാളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന് സംശയിക്കുന്നവരാണ് തൃശൂര്‍ സ്വദേശികള്‍. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ ആയെങ്കിലും പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു. ഷാന്‍, രഞ്ജിത്ത് വധക്കേസുകളിലെ പ്രധാന പ്രതികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നു എന്നാണ് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.