കുവൈറ്റ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യമന്ത്രാലയം.രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ആളുകളില്‍ സമ്പർക്ക വ്യാപനത്തിന് കാരണമാകുന്ന കൂടിച്ചേരലുകള്‍ പരമാവധി നിയന്ത്രിക്കണമെന്നും ഇതിനായി ഷോപ്പിങ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ ആക്കി കുറയ്ക്കണമെന്ന് അറിയിപ്പ് ഉണ്ട്. ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷം മന്ത്രിസഭയാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക.