ജിദ്ദ: ചരിത്രത്തിൽ ആദ്യമായി സൗദി അറേബിയയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ചീഫ് ഗസ്റ്റ് ആയിരുന്നു.
സീറോ മലബാർ സഭ - SMCA ജിദ്ദ, സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ചർച്ച്, ലാറ്റിൻ കാതോലിക്ക് ചർച്ച്, മലങ്കര കാതോലിക്ക് കോൺഗ്രിഗേഷൻ, മാർ തോമ കോൺഗ്രിഗേഷൻ, CSI കോൺഗ്രിഗേഷൻ, ഗ്ലോറിയ ചർച്ച്, Way of Life ചർച്ച് തുടങ്ങിയ കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനകൾ ഇതിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കരോൾ സോങ്ങുകൾ, ഗ്രൂപ്പ് ഡാൻസുകൾ, സ്കിറ്റ്, സാന്താക്ളോസ്, കേക്ക് കട്ടിങ് തുടങ്ങിയ പ്രോഗ്രാമുകൾ വിവിധ സംഘടനകൾ അവതരിപ്പിച്ചു.
പ്രോഗ്രാമുകൾക്ക് കോൺസുലേറ്റ് ഉദ്യോഗസ്തൻ ബോബി മാനാട്ട്, വി വി വർഗ്ഗിസ്, മനോജ് മാത്യു, ഹാനോക്, അനിൽ കുമാർ, എൻ ഐ ജോസഫ്, ജോസഫ് വർഗ്ഗിസ്, അജിത് സ്റ്റാൻലി, പീറ്റർ സാർ, ലിജു രാജു, ജോൺസൻ, ജോസഫ്, ശോഭൻ, സാം, ജോജി, തുടങ്ങിയവർ നേതൃത്വം നൽകി,













