ലഹരി ഉപയോഗം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് ഗുണ്ടകളുടെ ആക്രമണം; നാല് പേര്‍ക്ക് വെട്ടേറ്റു

ലഹരി ഉപയോഗം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് ഗുണ്ടകളുടെ ആക്രമണം; നാല് പേര്‍ക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ ആക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ഗുണ്ടകളുടെ ആക്രമണം.

ആക്രമണത്തിൽ നാല് പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച്‌ നാട്ടുകാര്‍ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വൈകിട്ട് ഗുണ്ടാസംഘം എത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.