അബുദബി: അബുദബിയിലേക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദബി സാംസ്കാരിക ടൂറിസം വിഭാഗം. ഇന്ന് മുതല്‍ പട്ടിക പ്രാബല്യത്തിലായി. ഹരിത രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് അബുദബിയില്‍ നിർബന്ധിത ക്വാറന്റീനില്ല. എന്നാല്‍ യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ്-19 പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കേണ്ടതുണ്ട്. രാജ്യത്തെത്തിയാല്‍ പിസിആർ പരിശോധനയുമുണ്ട്. ഹരിത രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്ക് ആറാം ദിവസം വീണ്ടും പിസിആർ പരിശോനയുണ്ട്.
ഹരിത രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍.