എസ്.ഡി.പി.ഐയും ആര്‍.എസ്.എസും കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നു: മുഖ്യമന്ത്രി

എസ്.ഡി.പി.ഐയും ആര്‍.എസ്.എസും കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നു: മുഖ്യമന്ത്രി

കണ്ണൂർ: ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ സംഘടനകൾ കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തനിമയെ ഇല്ലാതാക്കാനാണ് ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നത്. എതിർപ്പുണ്ടെന്ന് വെച്ച് ഒരു പദ്ധതിയും കേരളം ഉപേക്ഷിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

എസ്.ഡി.പി.ഐയും ആർ.എസ്.എസും മതനിരപേക്ഷതയെ ദുർബലപ്പെടുത്തുകയാണ്. കേരളത്തിന്റെ തനിമ തകർക്കുന്നത് ഗൗരവത്തേടെ കാണണം . വർഗീയതയെ മതനിരപേക്ഷത കൊണ്ട് മാത്രമേ നേരിടാൻ സാധിക്കൂ.

മുസ്ലീം ലീഗ് അടുത്ത കാലത്ത് രാഷ്ട്രീയ പാർട്ടിയെന്ന സ്വഭാവം ഉപേക്ഷിച്ച് മറ്റൊരു മേലങ്കി അണിയാൻ ശ്രമിക്കുകയാണ്. എതിർപ്പുണ്ടെന്ന് കരുതി ഒരു പദ്ധതിയും കേരളത്തിൽ ഉപേക്ഷിക്കില്ല. സിൽവർ ലൈൻ പോലുള്ള പദ്ധതികൾ നാട്ടിൽ നടക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.