യുഎഇയില്‍ 1800 കടന്ന് പ്രതിദിന കോവിഡ് കേസുകള്‍

യുഎഇയില്‍ 1800 കടന്ന് പ്രതിദിന കോവിഡ് കേസുകള്‍

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1800 ന് മുകളിലെത്തി. ഇന്ന് 1803 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 334211 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 7850 ആണ് രാജ്യത്തെ സജീവ കോവിഡ് രോഗികള്‍. 618 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 751333 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 741325 പേർ രോഗമുക്തി നേടി. 2158 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.