ഹൈദരാബാദ്: ജഡ്ജിമാരെ നിയമിക്കുന്നുവെന്ന് ജഡ്ജിമാര്‍ ചേര്‍ന്നാണെന്ന് പറയുന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജി നിയമനത്തിലെ ഒരു കക്ഷി മാത്രമാണ് ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു. വിജയവാഡയില്‍ അഞ്ചാമത് ശ്രീ ലൗ വെങ്കിടേശ്വര എന്‍ഡൗമെന്റ് പ്രഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ-വെല്ലുവിളികളും ഭാവിയും എന്നായിരുന്നു പ്രഭാഷണ വിഷയം. ഇപ്പോഴത്തെ കാലത്ത് ജഡ്ജിമാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വ്യാപകമായിരിക്കുകയാണ്.