റിയാദിൽ നിര്യാതനായ ബെന്നി ആന്റണിയുടെ സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക്

റിയാദിൽ നിര്യാതനായ ബെന്നി ആന്റണിയുടെ സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക്

റിയാദ്: ഡിസംബർ 15ന് പുലർച്ചെ റിയാദിൽ നിര്യാതനായ ബെന്നി ആന്റണി ചക്കാലയ്ക്കലിന്റെ സംസ്കാരകർമ്മങ്ങൾ നാളെ  (ഡിസംബർ 29) ബുധനാഴ്ച്ച വൈകിട്ട് 5 മണിക്ക് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടത്തപ്പെടും. 

റിയാദിൽ ഉള്ള സഹോദരൻ സിബി ആന്റണി മൃതദേഹത്തെ അനുഗമിച്ചു നാട്ടിലേയ്ക്ക് പോകും. ഇന്ന് വൈകിട്ട് 7.30ന് റിയാദിൽ നിന്ന് ശ്രീലങ്കൻ എയർവേസ് വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ രാവിലെ 7.30ന് കൊച്ചിയിൽ എത്തിക്കുകയും തുടർന്ന് സ്വദേശമായ കോട്ടയം അയർക്കുന്നം കോങ്ങാണ്ടൂരുള്ള ഭവനത്തിൽ 2.30ന് എത്തിച്ചേരുകയും ചെയ്യും. 

നമ്പർ : +91 97441 19616 ( അലക്സ് ആന്റണി )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.