ദുബായ് : യുഎഇയില്‍ ഇന്ന് 1846 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 431482 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 10186 ആണ് രാജ്യത്തെ സജീവ കോവിഡ് രോഗികള്‍. 632 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 754911 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 742565 പേർ രോഗമുക്തി നേടി. 2160 പേരാണ് മരിച്ചത്.