തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം നടപ്പിലാക്കും. ദേവാലയങ്ങളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ക്ക് അനുമതിയില്ല. വ്യാഴാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഉണ്ടാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യു. കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല.
കൂടാതെ പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നത്.