ദുബായ്: യുഎഇയിലെ ടെലകോം സേവനദാതാക്കളായ എത്തിസലാത്തിലെ ആദ്യകാല ഉദ്യോഗസ്ഥനും ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപകാംഗവുമായിരുന്ന പത്തനംതിട്ട മാവേലിക്കര മുട്ടം തറയില്‍ പീടികയില്‍ ചാക്കോ കോശി നിര്യാതനായി. 80 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. 50 വർഷത്തെ പ്രവാസത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം നാടായ പത്തനം തിട്ട കൈപ്പത്തൂരിലേക്ക് മടങ്ങിയത്.
ദുബായില്‍ ഓർത്തഡോക്സ് പളളി സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. തങ്കമ്മ കോശിയാണ് ഭാര്യ. മക്കള്‍ രേഖ ജെന്നി, രാഖി കോശി ( ദുബായ്) റീജോ ജേക്കബ് കോശി