തിരുവനന്തപുരം: നെയ്യാര്‍ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തി..
കാട്ടാക്കട താലൂക്കില്‍ കീഴാറൂര്‍ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതില്‍ ഭൂചലനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കാട്ടാക്കട താലൂക്കില്‍ വാഴിച്ചല്‍ വില്ലേജില്‍ കണ്ടംതിട്ട, വാവോട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സമാനമായ അനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഈ പ്രദേശങ്ങളിലൊന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.