ദുബായ്: യുഎഇയില്‍ ഇന്ന് 2234 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു.775 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 448,050 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 757145 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 743340 പേർ രോഗമുക്തി നേടി. 2160 പേരാണ് മരിച്ചത്.