യുഎഇയില്‍ ഇന്ന് മഴ പെയ്തേക്കും

യുഎഇയില്‍ ഇന്ന് മഴ പെയ്തേക്കും

ദുബായ്: രാജ്യമെങ്ങും വ്യാഴാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷം അനുഭവപ്പെടുന്നു. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റുവീശാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് വീശാനുളള സാധ്യതയുളളതിനാല്‍ കാഴ്ച പരിധി കുറയും. പടിഞ്ഞാറന്‍ മേഖലയിലുളളവർ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ കൂടിയ താപനില 29.2 ഡിഗ്രി സെല്‍ഷ്യസാണ്. അലൈനിലെ അസീമുല്‍ പ്രദേശത്താണ് ഇത് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.