അബുദബി: യുഎഇയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. ഈ കോവിഡ് കാലത്തേയും രാജ്യം അതിജീവിക്കും. നിലവിലെ തരംഗം മാരകമല്ല. എന്നാല്‍ വേഗത്തില്‍ പടരുന്നുവെന്നുളളതാണ് പ്രത്യേകത. നമ്മുടെ ആരോഗ്യം സംരക്ഷിക്കണം, കുടുംബങ്ങളുടേയും. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.സോഷ്യലി ഡിസ്റ്റന്‍സ്ഡ് റിസപ്ഷനില്‍ നിരവധി പേരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറിന്‍റെ തുടക്കത്തില്‍ 50 ല്‍ താഴെയായിരുന്ന യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍. എന്നാല്‍ ഇന്നലെ 2200 ലധികം പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.