'മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി': ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ മാതാപിതാക്കള്‍

'മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി': ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ മാതാപിതാക്കള്‍


തിരുവനന്തപുരം: പേട്ട കൊലപാതകത്തില്‍ ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ മാതാപിതാക്കള്‍. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണ്. പെണ്‍കുട്ടിയോ അമ്മയോ വിളിക്കാതെ മകന്‍ ആ വീട്ടിലേക്ക് പോകില്ല. സൈമണ്‍ ലാലന്‍ വീട്ടില്‍ നിരന്തര പ്രശ്നക്കാരനായിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയും അമ്മയും പല തവണ പറഞ്ഞിട്ടുണ്ടെന്ന് അനീഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.

സൈമണ്‍ ലാലന് അനീഷിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്നും മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് അനീഷ് കൊല്ലപ്പെട്ടത്.

കള്ളനാണെന്ന് കരുതി സ്വയ രക്ഷയ്ക്കാണ് കത്തി കൊണ്ട് കുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കേസിലെ പ്രതിയായ സൈമണിന്റെ ഭാര്യയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.