തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നില്‍പ്പ് സമരം 23 ദിവസം പിന്നിട്ടു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. സര്‍ക്കാര്‍ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ ജനുവരി നാലിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജനുവരി 18 മുതല്‍ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തില്‍ നിന്ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഒഴിവാക്കും.