കേരള, ലക്ഷദ്വീപ് സന്ദര്‍ശനം: ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

 കേരള, ലക്ഷദ്വീപ് സന്ദര്‍ശനം: ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയില്‍ എത്തും. കേരള- ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയില്‍ എത്തുന്നത്. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്.

ലക്ഷദ്വീപിലെ കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ ഉല്‍ഘാടനം ശനിയാഴ്ച നിര്‍വഹിക്കും. ഞായറാഴ്ചയോടെ കൊച്ചിയില്‍ മടങ്ങിയെത്തുന്ന അദ്ദേഹം ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദര്‍ശിക്കും.

തിങ്കളാഴ്ച കോട്ടയത്തെ മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150ാം ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കൊച്ചിയില്‍ മടങ്ങിയെത്തുന്ന അദ്ദേഹം എറണാകുളത്തും വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.