തൃശൂര്‍: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി കയത്തില്‍ വീണ് മരിച്ചു. മണ്ണുത്തി സ്വദേശിനിയും 16കാരിയുമായ ഡാരസ് മരിയ ആണ് മരിച്ചത്. തൃശൂരിലെ കണ്ണാറ ഉരപ്പന്‍കെട്ട് സന്ദര്‍ശിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരായിരുന്നു വെള്ളക്കെട്ടില്‍ വീണത്.
പരിക്കേറ്റ അഗളി സ്വദേശിയും അഞ്ചു വയസുകാരനുമായ റയാന്‍ നിലവില്‍ ചികിത്സയിലാണ്. വൈകിട്ട് 4.30നായിരുന്നു അപകടം. കളിക്കുന്നതിനിടെ കുട്ടികള്‍ കാല്‍വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവരാണ് ഇവരെ കരകയറ്റിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡാരസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഡാരസ് മരിയ. ഡാരസിന്റെ മാതൃസഹോദരിയുടെ മകനാണ് പരിക്കേറ്റ റയാന്‍.